പ്രയാഗ മാര്‍ട്ടിന്‍ ഗോകുല്‍ സുരേഷിനൊപ്പം ഉള്‍ട്ടയില്‍

NewsDesk
പ്രയാഗ മാര്‍ട്ടിന്‍ ഗോകുല്‍ സുരേഷിനൊപ്പം ഉള്‍ട്ടയില്‍

ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗ മാര്‍ട്ടിന്‍ ഗോകുല്‍ സുരേഷിനൊപ്പം ഉള്‍ട്ട എന്ന ചിത്രത്തില്‍. ദീപസ്തംഭം മഹാശ്ചര്യം,നാടന്‍പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സുരേഷ് പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഒരു ഗ്രാമത്തിലെ കഥയാണ് സിനിമയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.


സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കി. സിപ്പി ക്രിയേറ്റിവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രയാഗ മാര്‍ട്ടിനൊപ്പം അനുശ്രീയും പ്രധാനകഥാപാത്രമായെത്തുന്നു. 


ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും സംവിധായകന്‍ തന്നെയാണ്. രമേഷ് പിഷാരടി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, രചന നാരായണന്‍കുട്ടി, കെപിഎസി ലളിത, തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. 


ഗോപി സുന്ദറും പുതുമുഖം സുദര്‍ശനനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഹരിനാരായണനും അജോയ് ചന്ദ്രനും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിക്കുന്നത്.


കണ്ണൂരിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Prayaga martin with gokul suresh in Ulta

RECOMMENDED FOR YOU: