ആടുജീവിതം റിലീസ്‌ തീയ്യതി

NewsDesk
ആടുജീവിതം റിലീസ്‌ തീയ്യതി

ബ്ലെസി, പൃഥ്വിരാജ്‌ കൂട്ടുകെട്ടിന്റെ ആടുജീവിതം റിലീസ്‌ തീയ്യതി പുറത്തുവിട്ടു. 2024 ഏപ്രില്‍ 10ന്‌ സിനിമ റിലീസ്‌ ചെയ്യും.


ബ്ലെസി സംവിധാനം ചെയ്‌തിരിക്കുന്ന ആടുജീവിതം ബെന്യാമന്റെ ഇതേ പേരിലുല്‌ള 2008ലിറങ്ങിയ നോവലിനെ ആസ്‌പദമാക്കിയുള്ളതാണ്‌. 90കളുടെ തുടക്കത്തില്‍ നജീബ്‌ എന്ന യുവാവിന്റെ കഥയാണിത്‌. കേരളത്തില്‍ നിന്നും ജോലി തേടി മണലാരണ്യത്തിലേക്കെത്തുന്ന നജീബ്‌ , പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ്‌ സിനിമ പറയുന്നത്‌.

പൃഥ്വിയ്‌ക്കൊപ്പം സിനിമയില്‍ ജിമ്മി ജീന്‍ ലൂയിസ്‌, അമല പോള്‍, കെആര്‍ ഗോകുല്‍, എന്നിവരും അറബ്‌ താരങ്ങളായ തലീബ്‌ അല്‍ ബാലുഷി, റിക്‌എബി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌ ഏആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നിവരാണ്‌ സിനിമയ്‌ക്ക്‌ സംഗീതമൊരുക്കിയിരിക്കുന്നത്‌. സുനില്‍ കെഎസ്‌ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ്‌ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

adujeevitham release date announced

RECOMMENDED FOR YOU: