വില്ലനില്‍ യേശുദാസിന്റെ മധുരശബ്ദം ...

NewsDesk
വില്ലനില്‍ യേശുദാസിന്റെ മധുരശബ്ദം ...

മോഹന്‍ലാല്‍ - ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വില്ലന്‍ എന്ന ചിത്രം ഒരു പാടു പ്രത്യേകതകളുമായാണ് എത്തുന്നത്.മഞ്ജുവാര്യര്‍ ലാലിന്റെ ഭാര്യവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. കൂടാതെ തമിഴ് നായകന്‍ വിശാല്‍, ഹന്‍സിക തുടങ്ങിയവരുടെ മലയാളത്തിലെ അരങ്ങേറ്റചിത്രവുമാണിത്.

ഇപ്പോള്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. കണ്ടിട്ടും കണ്ടിട്ടും പോരാതെ... എന്നു തുടങ്ങുന്ന ഗാനരംഗത്ത് മോഹന്‍ലാലിന്റെ കുടുംബത്തിലെ സന്തോഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മകള്‍ എവിടെയ്‌ക്കോ പോവാനുള്ള ഒരുക്കത്തിലാണ്, അത് കഴിഞ്ഞ് നമ്മള്‍ രണ്ടാളും മാത്രമാവുന്നു വീണ്ടും എന്നുപറയുന്ന ഡയലോഗോടെയാണ് ഗാനം തുടങ്ങുന്നത്. 
 

ടൈംസ് ഗ്രൂപ്പിന്റെ ജംഗ്ലി മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ യേശുദാസിന്റെ ശബ്ദത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോര്‍ മ്യൂസിക്‌സിന്റേതാണ് സംഗീതം. 

Villain kandittum-kandittum full video song mohanlal manju warrier

RECOMMENDED FOR YOU: