ദളപതി 62 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ : സ്‌റ്റൈലിഷ് വിജയ് സര്‍ക്കാര്‍ പോസ്റ്റര്‍

NewsDesk
ദളപതി 62 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ : സ്‌റ്റൈലിഷ് വിജയ് സര്‍ക്കാര്‍ പോസ്റ്റര്‍

നടന്‍ വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ സണ്‍ ടിവിയിലൂടെ പുറത്തുവിട്ടു. സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. പോസ്‌റ്‌ററില്‍ വിജയ് തന്റെ സിഗററ്റ് കത്തിക്കാന്‍ തയ്യാറെടുക്കുന്നതാണ്. നഗരത്തിന്റെ രാത്രി ദൃശ്യം ആണ് പിന്നണിയില്‍ . ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സര്‍ക്കാര്‍.


വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാധ രവി, യോഗി ബാബു എന്നിവര്‍ സഹതാരങ്ങളായും എത്തുന്നു. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. വിജയ്ുടെ അവസാനചിത്രം മെര്‍സലിലും എആര്‍ റഹ്മാന്‍ സംഗീതമായിരുന്നു. 

 

Here is the First Look of Thalapathy Vijay’s SARKAR.#Thalapathy62isSARKAR@actorvijay @ARMurugadoss @arrahman pic.twitter.com/7tBNQkhBz5

— Sun Pictures (@sunpictures) June 21, 2018



എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. എആര്‍ മുരുഗദോസിനൊപ്പം മുമ്പ് വിജയ് തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങളിലും ഒന്നിച്ചിരുന്നു. സര്‍ക്കാര്‍ വിജയുടെ അറുപത്തിരണ്ടാമത് ചിത്രമാണ്. വിജയ് സര്‍ക്കാര്‍ ബോക്‌സ് ഓഫീസില്‍ സൂര്യ നായകനാകുന്ന ശെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുമായാണ് മത്സരിക്കുന്നത്. അജിത്തിന്റെ വിശ്വാസവും ഇവരോടൊപ്പം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Vijay's Dalapathi 62 first look poster released

RECOMMENDED FOR YOU: