ഭൈരവ, ഇളയദളപത് വിജയുടെ അറുപതാമത്തെ ചിത്രം സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റോടെ ചിത്രം ജനുവരി 12ന് തിയേറ്ററിലേക്കെത്തുന്നു. കോളിവുഡിലെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഉത്സവചിത്രമാണ് ഭൈരവ. വിജയ് കീര്‍ത്തി സൂരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ വിജയ് പ്രേക്ഷകരെ ഹരം കൊള്ളിക്കുമെന്ന് ഉറപ്പ്.
വിജയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ഭാരതി റെഡ്ഡി നിര്‍മ്മിക്കുന്ന ചിത്രം ഭരതന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ സിനിമക്ക് യു സെര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം ട്വീറ്റ് ചെയ്തു. ജനുവരി 12ന് സിനിമ തിയേറ്ററിലേക്കെത്തുമെന്ന് ഇപ്പോള്‍ ഒഫീഷ്യലായി അറിയിച്ചിരിക്കുന്നു.
#Bairavaa is censored with 'U'. Grand worldwide release on Jan 12th. #BairavaaCensoredU #BairavaaFromJan12 pic.twitter.com/JPZbb32kBc
— Vijaya Productions (@VijayaProdn) January 3, 2017
ഭൈരവ മുഴുവനായും ഒരു ആക്ഷന്‍ എന്റര്ടെയ്നര് ആണ്.ജഗപതി ബാബു (പുലിമുരുകന്), ഡാനിയല്‍ ബാലാജി, തമ്പി രാമയ്യ തുടങ്ങിയവരും വിജയ്ക്കൊപ്പം ഇതില്‍ അണിനിരക്കുന്നു. കോളിവുഡ് ഉത്സവം കൊഴുപ്പിക്കാനായി എത്തുന്ന ഭൈരവയ്ക്കായി കാത്തിരിക്കാം.