കീര്‍ത്തി സുരേഷ് രണ്ടാമതും വിജയ്‌ക്കൊപ്പമെത്തുന്നു. എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദളപതി 62വില്‍ ആണ് കീര്‍ത്തി വീണ്ടും വിജയ്‌ക്കൊപ്പം എത്തുന്നത്. സിനിമ നിര്‍മ്മിക്കുന്ന സണ്‍ പ്രൊജക്ട്‌സ് ആണ് ട്വിറ്ററിലൂടെ ചിത്രത്തിലെ കാസ്റ്റ് ആന്റ് ക്ര്യൂവിനെ പരിചയപ്പെടുത്തിയത്. എആര്‍ റഹ്മാന്‍ ചിത്രത്തിലെ സംഗീതം നിര്‍വഹിക്കും. ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. #Vijay62WithSunPictsures എന്ന ഹാഷ് ടാഗിലാണ് ട്വിറ്റര്‍ പോസ്റ്റ്.
2017ല്‍ പുറത്തിറങ്ങിയ ഭൈരവയിലായിരുന്നു ആദ്യമായി കീര്‍ത്തിയും വിജയും ഒന്നിച്ചത്. എആര്‍ റഹ്മാന്‍ വിജയ്‌ക്കൊപ്പം മെര്‍സല്‍ എന്ന സിനിമക്കുവേണ്ടി ഒരുമിച്ചിട്ടുണ്ട്.
ട്വിറ്ററില്‍ വിജയ് ഫാന്‍സ് എവിഎം സ്റ്റുഡിയോയില്‍ വച്ചുനടന്ന ചിത്രത്തിന്റെ വിജയ് ഫോട്ടോ ഷൂട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. തുപ്പാക്കി സിനിമയിലെ പോലെയുള്ള ലുക്കിലാണ് വിജയ് ഫോട്ടോഷൂട്ടില്‍. ലുക്കില്‍ നിന്നും വിജയുടെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന് മനസ്സിലാക്കാം.
Sun Pictures is happy to announce that A.R.Rahman will be the Music Director for the upcoming Thalapathy Vijay’s Movie. Heroine will be Keerthy Suresh, Cameraman – Girish Gangatharan and Editor – Sreekar Prasad.#Vijay62WithSunPictures
— Sun TV (@SunTV) January 3, 2018
#Thalapathy62TestLookPhotoShoot stills are breaking the internet
Keerthy Suresh will play with vijay in Vijay 62