വൈക്കം വിജയലക്ഷ്മി വിവാഹിതയായി

NewsDesk
വൈക്കം വിജയലക്ഷ്മി വിവാഹിതയായി

പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി , ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരി മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡിസൈനറുമായ അനൂപും തമ്മിലുള്ള വിവാഹം  വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് ഒക്ടോബര്‍ 22ന് നടന്നു.


പാല സ്വദേശിയാണ് അനൂപ്. സെപ്തംബര്‍ 10ന് വിജയലക്ഷ്മിയുടെ ഗൃഹത്തില്‍ വച്ച് ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു.


മലയാളം സിനിമ സെല്ലുലോയ്ഡിലെ ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി സിനിമയില്‍ ശ്രദ്ധേയയാകുന്നത്. കേരളസംസ്ഥാനസര്‍ക്കാരിന്റെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് വൈക്കം വിജയലക്ഷ്മി. ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം വിജയലക്ഷ്മി ഗാനം ആലപിച്ചിട്ടുണ്ട്.
 

Vaikom Vijayalakshmi wedding

RECOMMENDED FOR YOU: