വിവാഹിതരാവാന്‍ പോകുന്ന പുരുഷനും സ്ത്രീക്കും ജീവിതത്തെക്കുറിച്ച് ഒരുപാടു സ്വപ്‌നങ്ങള്‍ ഉണ്ടാവും.എന്നാല്‍ പലപ്പോഴും സ്വപ്‌നം കണ്ടതുപോലെയാവില്ല ജീവിതം എന്നറിയുമ്പോള്‍ ഉണ്ടാകിനിടയുളള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വിവാഹത്തിനു മുമ്പെ തന്നെ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വിവാഹത്തിനുമുമ്പെ തന്നെ വിവാഹജീവിതത്തെ പറ്റി അമിതപ്രതീക്ഷ പുലര്‍ത്തുന്നത് നന്നല്ല. ഈ പ്രതീക്ഷകള്‍ അമിതമാകുന്നത് വിവാഹബന്ധത്തില്‍ വിള്ളല്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. സ്ത്രീധനമെന്ന് ദുരാചാരത്തില്‍ നിന്നും നമ്മള്‍ തന്നെയാണ് നമ്മളെ പിന്തിരിപ്പിക്കേണ്ടത്.പലരും വധുവിന്റെ സ്വഭാവത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സൗന്ദര്യത്തിനും നിറത്തിനുമാണ്. പ്രായത്തിന്റെ കാര്യത്തിലും കടുംപിടിത്തം പിടിക്കുന്നതും നന്നല്ല.
വിവാഹത്തിന്റെ ചിലവ് പെണ്‍വീട്ടുകാരാണ് വഹിക്കേണ്ടതെന്ന് ചിലയിടങ്ങിളിലുണ്ട്്. എന്നാല്‍ ഇത് രണ്ടു വീട്ടുകാരും ഒരുമിച്ച് പങ്കുവെയ്ക്കുക എന്നതാണ് സാമൂഹിക നീതി.വിവാഹം കഴിഞ്ഞാല്‍ പല കാര്യങ്ങള്‍ക്കും ഭര്‍ത്താക്കന്മാര്‍ പിടിവാശി കാണിക്കും. തന്റെ വീട്ടിലായിരിക്കണം തന്റെ ഭാര്യ എന്ന പിടിവാശി മിക്ക പുരുഷന്മാര്‍ക്കുമുണ്ടാകും. ഇത് തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഭാര്യ വീട്ടു ജോലി ചെയ്യാനും കുട്ടികളെ നോക്കാനും ഉള്ളവരാണെന്ന ധാരണയാണ് പല പുരുഷന്‍മാര്‍ക്കും ഉണ്ടാകും. വീട്ടു ജോലി ചെയ്യുന്ന കാര്യത്തില്‍ ഒരു വി്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറാവില്ല.