മലയാള സിനിമയിലെ മസില് മാന്‍ ഉണ്ണിമുകുന്ദന് സിനിമയിലെ ഗാനരംഗത്തിലേക്കും ചുവടു വെയ്ക്കുന്നു. അച്ചായന്‍സ് എന്ന പുതിയ സിനിമക്കു വേണ്ടി ഗാനം രചിക്കുകയും അത് പാടുകയും ചെയ്തിരിക്കുകയാണ് ഉണ്ണി.
മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യം മനോഹരമായി ചെയ്തതിന്റെ ത്രില്ലിലാണ് താനെന്ന് ഉണ്ണി പറഞ്ഞു.
രതീഷ് വേഗയാണ് സിനിമയ്ക്ക് സംഗീതം നല്‍കുന്നത്. ഗാനം പാടിയതിനെ കുറിച്ച് ഉണ്ണി പറയുന്നത് , താന്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാറുണ്ടെങ്കിലും പാടുന്നത് ഇത് ആദ്യമായാണ്. മുമ്പ് സ്റ്റുഡിയോയില്‍ പാടിയിട്ടുള്ള പരിചയവുമില്ല. രതീഷേട്ടനും ഞാനും അഞ്ച് മണിക്കൂറെടുത്താണ് പാട്ടിന്റെ വരികള്‍ ഉണ്ടാക്കിയെടുത്തത്. ഞാന്‍ ഒന്നരമണിക്കൂറുകൊണ്ട് ഈ പാട്ട് പാടി. റെക്കോര്‍ഡിംഗ് ഞായറാഴ്ച പൂര്‍ത്തിയാക്കിയതേ ഉള്ളൂ.
ഷൂട്ടിംഗ് ഇടവേളയില്‍ വാഗമണില്‍ വച്ചു നടന്ന പാര്‍ട്ടിക്കിടെ എല്ലാവരും ചേര്‍ന്ന് പാടുന്നതിനിടയില്‍ ജയറാമും ഉണ്ണിയും കൂടി പാടിയത് കേട്ട് സംവിധായകന് കണ്ണന് താമരക്കുളം സിനിമയില്‍ പാടിക്കൂടെ എന്നു പറയുകയായിരുന്നു എന്നും ഉണ്ണി കൂട്ടി ചേര്‍ത്തു.
രതീഷേട്ടന്റെ പ്രോത്സാഹനവും കൂടി ആയപ്പോള്‍ സിനിമയ്ക്ക് യോജിക്കുന്ന തരത്തിലുള്ള ഒരു ഗാനം ചിത്രീകരിക്കുകയായിരുന്നു. മൂന്നരമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു റൊമാന്റിക് മെലഡി സോങ്ങാണിത്. ഉണ്ണി മുകുന്ദനെ കൂടാതെ അമലാ പോളും പ്രകാശ് രാജും സിനിമയില്‍ പാടുന്നുണ്ട്.