സംവിധായകന്‍ സജീവ് പിള്ളയുടേയും ടെക്‌നികല്‍ ടീമിനെയും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മാമാങ്കം സിനിമയുടെ ചിത്രീകരണം തുടരുന്നു. എം പത്മകുമാര്‍ ആണ് സിനിമയുടെ പുതിയ സംവിധായകന്‍. ധ്രുവന് പകരമായി ഉണ്ണിമുകുന്ദന്‍ എത്തി. അനു സിതാരയാണ് പുതിയതായി മാമാങ്കം ടീമിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം താരം സിനിമയുടെ സെറ്റില്‍ നിന്നുമുള്ള ഒരു ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു.
സജീവ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമ മാമാങ്കം ചേകവരുടെ കഥയാണ് പറയുന്നത്. ഒരു കാലത്തെ ധീരയോദ്ധാക്കളായിരുന്നു ചേകവന്മാര്‍. മമ്മൂട്ടി ചാവേര്‍ ആയാണ് ചിത്രത്തിലെത്തുന്നത്.
കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറ്റവും വേഗം ഷൂട്ടിംഗ് തീര്‍ത്ത് ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറക്കാര്‍ പരിശ്രമിക്കുന്നത്.