ഇന്ത്യയില്‍ സ്ട്രീമിംഗ് സര്‍വീസുകള്‍ക്ക് ഒരു പ്രധാനയാഴ്ചയാണിത്. രണ്ട് ബോളിവുഡ് സിനിമകളെത്തുന്നുണ്ട്. വിദ്യ ബാലന്‍, കുനാല്‍ കെമ്മു എന്നിവരുടെ. തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകള്‍ വീടുകളിലേക്ക് നേരിട്ടെത്തുകയാണ്. അതേസമയം രാധിക അപ്‌തെ നെറ്റ്ഫില്കസിലേക്ക് തിരികെയെത്തുകയാണ്. ഡിസ്ഫക്ഷണല്‍ സൂപ്പര്‍ ഹീറോ ഫാമിലി (ദ അംബ്രല്ല അക്കാഡമി), പപ്പറ്റ് ക്യാരക്ടേഴ്‌സ് (ദ മപ്പറ്റ്‌സ് ) എന്നിവയാണ് മറ്റുള്ളവ. നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, സോണിലിവ, സീ5 എന്നിവയിലൂടെയാണ് റിലീസുകള്‍.
ശകുന്തള ദേവി - ജൂലൈ 31 - ആമസോണ്‍ പ്രൈം വീഡിയോ
വിദ്യ ബാലന്‍, ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ ശകുന്തള ദേവി ആയെത്തുന്ന ബയോപിക് സിനിമ. പഴയ മൈസൂര്‍ രാജ്യത്തു നിന്നും ഗിന്നസ് ബുക്ക് വരെയെത്തിയ ശകുന്തള ദേവിയുടെ യാത്രയാണ് സിനിമ പറയുന്നത്. അനു മേനോന്‍, സംവിധാനം ചെയ്യുന്ന സിനിമ.
ദ അംബ്രല്ല അക്കാഡമി - ജൂലൈ 31- നെറ്റ്ഫ്‌ലിക്‌സ്
സൂപ്പര്‍പവറുകളുള്ള ഹാര്‍ഗ്രീവ്‌സ് ഫോസ്റ്റര്‍ സഹോദരങ്ങളുടെ സെക്കന്റ് സീസണ്‍. ആദ്യസീസണിലെ പ്രവര്‍ത്തികളുടെ ഭാഗമായുണ്ടാവുന്ന പുതിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനായെത്തുകയാണ്.
അവ്‌റോധ് - ദ സീജ് വിത്ത് ഇന്‍ - ജൂലൈ 31 - സോണി ലിവ്
ഉറി- ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വിഷയവുമായെത്തുകയാണ്. അമിത് സാദ്, നീരജ് കാബി എന്നിവരെത്തുന്ന അവ്‌റോധ്- ദ സീജ് വിത്തിന്‍, സംവിധാനം ചെയ്യുന്നത് രാജ് ആചാര്യ.
ലൂട്ട്‌കേസ് - ജൂലൈ 31- ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍
കുനാല്‍ കെമ്മു, രസിക ദുഗാല്‍, ഗജ്രാജ് റാവു, രണ്‍വീര്‍ ഷോരെ, വിജയ് രാസ് എന്നിവരെത്തുന്ന കോമഡി സിനിമ. 2000രൂപയുടെ നോട്ടുകളുള്ള ഒരു സ്യൂട്ട് കേസാണ് സിനിമയില്‍ പ്രധാനം.
രാത് അകേലി ഹേ - ജൂലൈ 31 - നെറ്റ്ഫ്‌ലിക്‌സ്
നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന ജാതില്‍ യാദവ് എന്ന പോലീസുകാരനായെത്തുന്നു. രാധിക ആപ്‌തെ, തിക്മാന്‍ഷു ദൂലിയ, ശ്വേത ത്രിപതി, ശിവാനി രഘുവംശി എന്നിവരുമെത്തുന്നു.
യാര- ജൂലൈ 30 - സീ 5
വിദ്യുത് ജാംവാല്‍, അമിത് സാദ്, വിജയ് വര്‍മ്മ എന്നുവരെത്തുന്നു.
മപ്പെറ്റ്‌സ് നൗ - ജൂലൈ 31 - ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍
ആദ്യ മപ്പറ്റ് സീരീസ് ഡിസ്‌നിയില്‍ ആറ് എപ്പിസോഡുകളിലായാണ് സ്ട്രീം ചെയ്തത്.