ബോളിവുഡില്‍ ബയോപികുകളുടെ കാലമാണ്. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത് പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവിയുടെ ബയോപികാണ്. വിദ്യ ബാലന്‍ ആണ് അനു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാകുന്നത്. അബുദാന്തിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിക്രം മല്‍ഹോത്ര സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍മീഡിയയിലൂടെ നടത്തി.
തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരിക്കുന്നത്,
Vidya Balan as Shakuntala Devi... Vikram Malhotra-led Abundantia will be producing the film based on the life of mathematical genius, the ‘human computer’ - Shakuntala Devi... Directed by Anu Menon... Starts later this year... Summer 2020 release... Official announcement: pic.twitter.com/hoLswydmPu
— taran adarsh (@taran_adarsh) May 8, 2019
ശകുന്തളാദേവി മനുഷ്യകമ്പ്യൂട്ടര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരുടെ പ്രയാസമുള്ള ഗണിതക്രിയകള്‍ ചെയ്തുതീര്‍ക്കുന്നതിനുള്ള അസാമാന്യ കഴിവ് അവരെ 1982ല്‍ ദ ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടികൊടുത്തു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നോവലുകള്‍, ഗണിതപുസ്തകങ്ങള്‍, പസിലുകള്‍, ആസ്‌ട്രോളജി എന്നിവയെല്ലാം.
ശകുന്തള ദേവിയുടെ പുസ്തകമാണ് ദ വേള്‍ഡ് ഓഫ് ഹോമോ സെക്ഷ്വല്‍സ്, ഇന്ത്യയിലെ ഹോമോസെക്ഷ്വാലിറ്റിയെ പറ്റി പഠിക്കുന്ന ആദ്യപുസ്തകമായി ഇതിനെ കണക്കാക്കുന്നു.