മേജര്‍ രവിയുടെ സിനിമയില്‍ നിക്കിക്ക് പകരം സൃഷ്ടി ഡാംഗെ

NewsDesk
മേജര്‍ രവിയുടെ സിനിമയില്‍ നിക്കിക്ക് പകരം സൃഷ്ടി ഡാംഗെ

മേജര്‍ രവിയുടെ മോഹന്‍ലാല്‍ സിനിമ 1971: ബിയോണ്ട് ബോര്‍ഡേഴ്‌സിലേക്ക് സംവിധായകന്‍ ദക്ഷിണേന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.

തെലുങ്ക് നടന്‍ അല്ലു സിരിഷിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഒരു ടാങ്ക് കമാന്റര്‍ ആയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. സിനിമയില്‍ അല്ലു സിരിഷിന്റെ നായികയായി നിക്കി എത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൃഷ്ടി ഡാംഗെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.  തമിഴ് സംസാരിക്കുന്ന ഒരു നാടന്‍ കഥാപാത്രമായിരുന്നു അത് എന്നും അതിലേക്ക് സൃഷ്ടിയാണ് നന്നാവുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സൃഷ്ടി മഹാരാഷ്ട്രക്കാരിയാണെങ്കിലും തമിഴിലെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വിജയ് സേതുപതിയുടെ സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. നന്നായി തമിഴ് സംസാരിക്കാനും അറിയാം. 

മോഹന്‍ലാലിനോടൊപ്പം മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സൃഷ്ടി
പറഞ്ഞു. സിനിമയിലെ ഫ്‌ലാഷ് ബാക്ക് ഭാഗങ്ങളിലാണ് അവരുടെ സീനുകള്‍ വരുന്നതെന്നും സൃഷ്ടി
പറയുകയുണ്ടായി. മേജര്‍ രവി സാറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നാണ് സുഹൃത്തുക്കളെല്ലാം പറഞ്ഞത്. എന്നാല്‍ താന്‍ വളരെ റിലാക്‌സ്ഡ് ആയാണ് അഭിനയിച്ചത്.

Srushti Dange replace Nikki in Major Ravi's Mohanlal cinema

RECOMMENDED FOR YOU: