സയന്‍സ് ഫിക്ഷന്‍ ചിത്രം രജനീകാന്ത് അക്ഷയ്കുമാര്‍ എന്നിവരുടെ ടീസര്‍ സെപ്തംബര്‍ 13നെത്തും. ട്വിറ്ററില്‍ അക്ഷയ്കുമാര്‍ ആണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. 2പോയിന്റ് 0യ്ക്കായി കാത്തിരിക്കൂ! ടീസര്‍ സെപ്തംബര്‍ 13ന് എന്നദ്ദേഹം കുറിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമയാണ് 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്കിടയിലുള്ളത്. 2010ല്‍ റിലീസ് ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സയന്‍സ്ഫിക്ഷന്‍ ചിത്രം യന്തിരന്റെ സ്വീക്കല്‍ ചിത്രമാണ് 2.0.
500കോടി ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന സിനിമ ഇന്ത്യയില്‍ ഇത്രയും ബഡ്ജറ്റില്‍ ഒരുക്കുന്ന ആദ്യസിനിമയാണ്. എമി ജാക്സണ്‍, സുധാംശു പാണ്ഡെ, ആദില്‍ ഹുസൈന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എആര്‍ റഹ്മാന്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അണിയറക്കാര്‍ ഓഡിയോ ലോഞ്ചിംഗ് വലിയ പരിപാടിയായി ദുബായില്‍ സംഘടിപ്പിച്ചിരുന്നു.
'രജലി', 'യന്തിരാ ലോകതു സുന്ദരി' എന്നു തുടങ്ങുന്ന രണ്ട് ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ നേടി. നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷം സിനിമ ഈ വര്‍ഷം നവംബര്‍ 29ന് റിലീസിംഗിനൊരുങ്ങുകയാണ്. ലിക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട് സിനിമ.
Rajanikanth's 2.0 teaser will release on September 13