കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ ആചാരി തലൈവര്‍ രജനീകാന്ത്, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം തമിഴിലേക്ക്. പേട്ട എന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലൂടെയാണ് താരം തമിഴിലെത്തുന്നത്.
ഷൂട്ടിംഗിനിടയില്‍ എടുത്ത ലഖ്‌നൗവില്‍ നിന്നും വിജയ്‌സേതുപതിക്കൊപ്പമുള്ള ചിത്രം താരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. രജനീകാന്ത് സ്‌റ്റൈലിഷായാണ് ചിത്രത്തിലെത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, ബോബി സിംഹ, തൃഷ, സിമ്രാന്‍, മേഘ ആകാശ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന് 2016ലെ മികച്ച സഹനടനുള്ള കേരളസംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.