ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നു 2.0 ടീസര്‍ എത്തി. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച ചിത്രം ഒടുവില്‍ റിലീസിംഗിനൊരുങ്ങുകയാണ്.
ടീസറില്‍ നിന്നും മനസ്സിലാവുന്നത് രജനീകാന്ത് ചിത്രം യന്തിരനിലെ ചിട്ടി : റോബോട്ട്, വീണ്ടും അവതരിക്കുകയാണ്. ആദ്യഭാഗം യന്തിരനില്‍ രജനീകാന്ത് കഥാപാത്രം വസീഗരന്‍ നിര്‍മ്മിച്ച നിര്‍മ്മിതബുദ്ധിയുള്ള റോബോട്ട് ചിട്ടി.സിനിമയിലെ പ്രതിനായകര്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് വെറും യന്ത്രഭാഗങ്ങളാക്കി മ്യൂസിയത്തില്‍ സൂക്ഷിക്കുകയായിരുന്നു. രണ്ടാംഭാഗത്തില്‍ ഡോ.റിച്ചാര്‍ഡ്(അക്ഷയ്കുമാര്‍) ന്റെ രൂപത്തില്‍ അവതരിച്ചിരിക്കുന്ന ദുഷ്ടശക്തികളെ എതിര്‍ക്കാന്‍ ചിട്ടി വീണ്ടുമെത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ടീസറില്‍ വ്യക്തമല്ല. 2.0 വിഷ്വല്‍ എഫക്ടുകള്‍ക്ക് പ്രാധാന്യം നല്‍കിയതാണെന്നും അക്ഷയ്കുമാറിന്റെ മേക്കോവര്‍ തികച്ചും പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്നും തീര്‍ച്ച. എആര്‍ റഹ്മാന്‍ ചെയ്ത ബാക്കഗ്രൗണ്ട് മ്യൂസിക് ആണ് ടീസറിലെ മറ്റൊരു ഹൈലൈറ്റ്.
ടീസറിന്റെ 3ഡി വെര്‍ഷന്‍ ഇന്ന് (സെപ്തംബര്‍ 14ന്) തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എല്ലാ സംശയങ്ങളും ഇല്ലാതാക്കാനായി ടീസര്‍ 2ഡിയിലും 3ഡിയിലും ഒരേ സമയം റിലീസ് ചെയ്യുന്നത് എന്ന് അണിയറക്കാര്‍ ഒരു പ്രസ് റിലീസില്‍ പറഞ്ഞു.തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ ഇന്ത്യയിലും വിദേഷത്തും ടീസര്‍ 3ഡിയില്‍ പ്രദര്‍ശിപ്പിക്കും.
500കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം ശങ്കര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എമി ജാക്‌സണ്‍, സുധാംശു പാണ്ഡെ, ആദില്‍ ഹുസൈന് എന്നിവരും ചിത്രത്തിലുണ്ട്. എആര്‍ റഹ്മാന്‍ ആണ് സംഗീതം ചെയതിരിക്കുന്നത്. നവംബര്‍ 29 2018ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലിക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ വര്‍ഷം ഗ്രാന്റായി ദുബായില്‍ വച്ച് നടത്തിയിരുന്നു.