സഹനടന്റെ വേഷത്തിലാണെങ്കിലും രാഹുല്‍ മാധവ് കഴിഞ്ഞ വര്‍ഷം നല്ല കുറെ പ്രൊജക്ടുകളുടെ ഭാഗമായിരുന്നു. ആദം ജോണ്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആമി തുടങ്ങിയവ. നീലി എന്ന ചിത്രമാണ് രാഹുല്‍ അടുത്തതായി വേഷമിടുന്നത്.
ഹൊറര്‍ സിനിമകള്‍ മലയാളത്തിലും ട്രന്റ് ആകുകയാണ്. കഴിഞ്ഞ വര്‍ഷം പൃഥിരാജിന്റെ ഹൊറര്‍ ചിത്രമായിരുന്നുവെങ്കില്‍ പുതിയ വര്‍ഷത്തില്‍ മംമ്തയും അനൂപ് മേനോനുമാണ് ഹൊറര്‍ ചിത്രവുമായെത്തുന്നത്. അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. നീലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ വേഷമാണ് ചെയ്യുന്നത്. രാഹുല്‍ മാധവ് ആണ് കഥാപാത്രത്തിന്റെ ഭര്‍ത്താവാകുന്നത്. ഒരു സംഭവത്തില്‍ രാഹുല്‍ കഥാപാത്രം മരിക്കുകയാണ്. ഇവര്‍ക്ക് ആറുവയസ്സുള്ള മകളുണ്ട്.
സിനിമയില്‍ അനൂപ് മേനോന്‍ പാരാനോര്‍മ്മല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ആണ്.ബാബുരാജ്, ശ്രീകുമാര്‍ മറിമായം, സിനില്‍ സൈനുദ്ദീന്‍ എന്നിവരും മംമ്തയ്‌ക്കൊപ്പം സിനിമയില്‍ ഉണ്ട്. അല്‍ത്താഫ് ആണ് പോപുലര്‍ ഷോര്‍ട്ട് ഫിലിം തോര്‍ത്ത് ഒരുക്കിയത്.
തൃശ്ശൂരിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റിയാസ് മാരാത്ത്, മുനീരും ചേര്‍ന്നാണ് സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന് സംഭാഷണങ്ങളും തിരക്കഥ ഒരുക്കിയത്. സിനിമയുടെ പേര് 1979ല്‍ പുറത്തിറങ്ങിയ കള്ളിയങാട്ട് നീലിയുടെ പേരുമായി സാമ്യമുണ്ടെങ്കിലും ഞങ്ങളുടെ സിനിമയുമായി ആകെ ഉള്ള ബന്ധം കള്ളിയങ്കാട്ട് എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത് ്, സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്.