ടു കണ്‍ട്രീസ് താരജോഡികള്‍ ഒരിക്കല്‍ കൂടി ബി ഉണ്ണികൃഷ്ണന്‍ ചിത്രം നീതിയില്‍ ഒന്നിക്കുന്നു. ഇരുവര്‍ക്കും പുറമെ പ്രിയ ആനന്ദ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. മംമ്തയും ദിലീപും മുമ്പ് പാസഞ്ചര്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലും ഒന്നിച്ചിരുന്നു. പ്രിയയുടെ മൂന്നാമത്തെ മോളിവുഡ് ചിത്രമാണിത്. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്.
സിനിമയോട് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയുന്നത് പ്രിയയ്ക്കും മംമ്തയ്ക്കും ചിത്രത്തില്‍ വളരെ പ്രധാനമുള്ള വേഷമാണെന്നാണ്. പ്രിയ ഒരു ദിവസത്തെ ഷോട്ട് ചിത്രീകരിച്ചുവെങ്കിലും മംമ്തയുടെ ഷെഡ്യൂള്‍ സെപ്തംബര്‍ 16ന് തുടങ്ങുകയുള്ളൂ.
എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച സിനിമ, ആലപ്പുഴ,വാഗമണ്‍ എന്നിവിടങ്ങളില്‍ ഗാനചിത്രീകരണവുമുണ്ട്.