പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ലൂസിഫര്‍ ചിത്രീകരണം തുടങ്ങുന്നതിനെ കുറിച്ച് തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാല്‍ ഇപ്പോള്‍ ഒടിയന് സിനിമ അവസാന ഷെഡ്യൂളിലാണ്. അതിനുശേഷം ഭദ്രന് സിനിമ തുടങ്ങും മുമ്പായി ചെറിയ ഒരു ബ്രേക്ക് താരം എടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജും ജീനസ് മുഹമ്മദിന്റെ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ തിരക്കിലാണ്. ചിത്രത്തില്‍ താരം ഒരു ശാസ്ത്രജ്ഞനായാണ് എത്തുന്നത്. സിനിമയില്‍ രണ്ട് നായികമാരുണ്ട്. ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. താരം ഇപ്പോള്‍ ആടുജീവിതം ചിത്രീകരണത്തിലാണ്.