മലയാളിതാരം പൃഥ്വിരാജിന്റെ സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഏ്പ്രില്‍ 2ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിയുടേയും മോഹന്‍ലാലിന്റേയും തിരക്കുകള്‍ കാരണമാണ് സിനിമ ഇത്രയും നീണ്ടുപോയത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്,മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്ത പ്രസ് മീറ്റിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു.
പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും ,തിരക്കഥ പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റുതാരങ്ങളെപറ്റിയുള്ള തീരുമാനമുണ്ടാവൂ എന്നുമാണ് പ്ൃഥ്വി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സിനിമ അനൗണ്‍സ് ചെയ്‌തെങ്കിലും മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ സാധിച്ചത് ഇപ്പോള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. ഫോണിലൂടെ മാത്രമേ മുമ്പ് ലാലുമായി പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചിരുന്നുള്ളൂ.
മോഹന്‍ലാല്‍ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രസ്മീറ്റില്‍ അറിയിച്ചു. തിരക്കഥാക്കൃത്തും സംവിധായകനുമായുളള കൂട്ടുകെട്ട് ഈ സിനിമയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
മുരളി ഗോപി തന്റെ സ്വപ്‌നത്തിലുള്ള പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുകയാണ് ഈ സിനിമയിലൂടെ എന്ന് അറിയിച്ചു. മെയ് 2018ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് അണിയറക്കാര്‍ അറിയിച്ചു.