പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ബാലചന്ദ്രമേനോന്‍ ചിത്രം എന്നാലും ശരത്? പോസ്റ്റര്‍ റിലീസ് ചെയ്തു. ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയിലെ കഥാപാത്രങ്ങളായിരുന്നു പൃഥ്വിയുടെ അച്ഛനും അമ്മയും, സുകുമാരനും മല്ലികയും.
എന്നാലും ശരത്? ഒരു ക്യാമ്പസ് ചിത്രമാണ്. ചാര്‍ളിയാണ് പ്രധാന വേഷം ചെയ്യുന്നത്. ഔസേപ്പച്ചന്റേതാണ് സിനിമയിലെ സംഗീതം. നിധി,നിത്യ നരേഷ് എന്നിവരാണ് സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യുന്നത്. ആഗസ്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.