പൃഥ്വിരാജ് സംവിധായകനാകുന്ന ചിത്രം മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ലൂസിഫര്‍ ജൂലൈ 18ന് ചിത്രീകരണം ആരംഭിക്കും.ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് തീയ്യതി പ്രഖ്യാപിച്ചത്.
ടീം ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനുകള്‍ തീരുമാനിക്കുന്നതിന്റെ തിരക്കിലാണ്. തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നുണ്ടെങ്കിലും അവിടെ തന്നെ ചിത്രീകരണം തുടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി അറിയിച്ചു.
മോഹന്‍ലാല്‍ ചിത്രത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്, സിനിമ പ്രഖ്യാപിച്ചതുമുതല്‍ പൃഥ്വിരാജ് പ്രൊജക്ടിനുവേണ്ടിയുള്ള ഒരുക്കത്തിലാണെന്നാണ്. വ്യത്യസ്തമായ ഒരു സിനിമയായിരിക്കും ഇത്, കേരളം, മുംബൈ,എന്നിവിടങ്ങളിലും ചില വിദേശലൊക്കേഷനിലും ചിത്രീകരണം നടക്കും.
സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് സിനിമയിലെ ലീഡിംഗ് നടന് സംവിധായകനായി മറ്റൊരു ലീഡിംഗ് നടനെ സംവിധാനം ചെയ്യുന്നുവെന്നതാണ്.