അടുത്ത രണ്ടുവര്‍ഷത്തേക്ക് പൃഥ്വിരാജിന്റെ ഷെഡ്യൂള്‍ പൂര്‍ണ്ണമാണ്. ആടുജീവിതം, പൃഥ്വിയുടെ സംവിധാന സംരംഭം ലൂസിഫര്‍, ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായക കഥാപാത്രം ചെയ്യുന്നത്.
ഈ ആഴ്ച തുടക്കത്തില്‍ താരത്തിന്റെ ചരിത്ര സിനിമ കാളിയന് പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ കുഞ്ചിരക്കോട്ടു കാളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇരവിക്കുട്ടി പിള്ള എന്ന പടനായകന്റെ വിശ്വസ്തന്. ഇപ്പോള്‍ വരുന്ന റിപ്പോര്ട്ടുകളനുസരി്ച്ച് നാം ഷബാന സംവിധായകന് ശിവം നായര്‍ ഒരു മലയാളചിത്രം താരത്തിനൊപ്പം ചെയ്യുന്നുവെന്നാണ്.
നീരജ് പാണ്ഡെ ചിത്രം നിര്‍മ്മിക്കുമെന്നും 2018ല്‍ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രീപ്രൊഡക്ഷന് ജോലികള്‍ ഇതിനോടകം തന്നെ സംവിധായകന് ശിവം നായര്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.