20വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് രാജ് മോഹന്‍ലാലിനൊപ്പം എത്തുന്നു. ഒടിയന് കൂടാതെ രണ്ട് മലയാളം ചിത്രങ്ങളില്‍ കൂടി താരം അടുത്ത വര്‍ഷം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും മുമ്പ് ഇരുവര്‍ എന്ന ചിത്രത്തിലാണ് ഒന്നിച്ചത്.
മോഹന്‍ലാല്‍ അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രത്തിലും ഭദ്രന് ഒരുക്കുന്ന റോഡ് മൂവിയിലും ആണ് കരാറൊപ്പിട്ടിരിക്കുന്നത്.ചിത്രം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കാനിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അജോയ് മൂവിയില്‍ പ്രകാശ് രാജും മീനയും മോഹന്‍ലാലിനൊപ്പം എത്തുന്നു. ഭദ്രന് ചിത്രം നടന്ന കഥയെ ആസ്പദമാക്കിയിട്ടുള്ളതാണ്. അതില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, രമ്യാകൃഷ്ണന്‍ തുടങ്ങിയ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നു.
ഒടിയന് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ 40ദിവസങ്ങള്ക്ക ശേഷം തുടങ്ങാനിരിക്കുകയാണ്. ഇതില്‍ മോഹന്‍ലാല്‍ വേറെ രൂപത്തിലാണെത്തുക.