ഒരു ചെറിയ ഇടവേളയ്്ക്ക് ശേഷം അവതാരികയും നടിയുമായ പേളി മാണി ടെലിവിഷന്‍ ഹോസ്റ്റ് ആയെത്തെന്നു. കാമുകി ഫെയിം താരം ഡെയ്ന്‍ ഡേവിസിനൊപ്പം ആണ് പേളി ആതിഥേയയായി നായിക നായകന്‍ എന്ന ഷോയിലെത്തുന്നത്.
നടിമാരേയും നടന്മാരേയും കണ്ടെത്തുന്നതിനായുള്ള പുതിയ ടാലന്റ് ഹണ്ട് ഷോ ആണ് നായിക നായകന്‍. പരിപാടിയില്‍ വിജയിക്കുന്നവരാണ് സംവിധായകന്‍ ലാല്‍ ജോസിന്റെ അടുത്ത സിനിമയില്‍ നായികയും നായകനുമാവുക. നാല് റൗണ്ടുകളാണ് ഷോയിലുണ്ടാവുക. 16 മത്സരാര്‍ത്ഥികള്‍ ഉണ്ട് പരിപാടിയില്‍.
വിവാഹശേഷം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുന്ന സംവൃത സുനിലിന്റെ തിരിച്ചുവരവ് ഈ പരിപാടിയിലൂടെയാണ്. കുഞ്ചാക്കോ ബോബന്റെ ടെലിവിഷന്‍ അരങ്ങേറ്റവും.
പരിപാടിയുടെ പ്രൊമോ വീഡിയോയില്‍ ചാക്കോച്ചന്റെ എന്റ്രി കുറേ നര്‍ത്തകര്‍ക്കൊപ്പം ഗ്രാന്റായിട്ടാണ്. പരിപാടിയുടെ ചീഫ് ജഡ്ജ് ലാല്‍ ജോസ് തന്നെയാണ്.