സൗബിന്‍ ഷഹീറിന്റെ ആദ്യ സംവിധാനസംരംഭം പറവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ഈദ് ദിനത്തില്‍ സിനിമയുടെ അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തിറക്കി. സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പെരുന്നാള്‍ സമ്മാനമായി പറവയുടെ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്യുകയായിരുന്നു. 2017ലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും പറവയെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. കൂടാതെ ചിത്രത്തിന്റെ അണിയറക്കാര്‍ക്കെല്ലാം വിജയാശംസകളും താരം നേര്‍ന്നു.
മുനീര്‍ അലിയും സൗബിനും ചേര്‍ന്നാണ് സിനിമയുടെ കഥ ഒരുക്കിയത്. കിസ്മത്ത് ഫെയിം ഷാന്‍ നിഗം, അര്‍ജ്ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.