മലയാളസിനിമകളില്‍ നല്ലനല്ല വേഷങ്ങളില്‍ തിളങ്ങിനിന്നിരുന്ന പത്മപ്രിയ ചെറിയ ഒരു ഇടവേളക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. പുതിയതായി തെലുഗുചിത്രത്തിലാണ് പത്മപ്രിയ എത്തുന്നത്. അവസാനമായി 2010ലാണ് തെലുഗുസ്‌ക്രീനില്‍ പത്മപ്രിയയെ കണ്ടത്.
വാസു പരിമി സംവിധാനം ചെയ്യുന്ന പട്ടേല്‍ എസ്‌ഐആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പത്മപ്രിയ തെലുഗില്‍ തിരിച്ചുവരവിനൊരുങ്ങുന്നത്. ജഗപതി ബാബുവിന്റെ ജോഡിയായാണ് പത്മ അഭിനയിക്കുന്നത്. പുലിമുരുകനു ശേഷം നിരവധി ആരാധകരെ ലഭിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.
പട്ടേല്‍ എസ്‌ഐആര്‍ ഒരു ഇമോഷണല്‍ ടച്ചുള്ള ആക്ഷന്‍ ത്രില്ലര്‍ ആണ്. രാജി എന്ന നായിക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ആയിട്ടുള്ള ഒരു എന്‍ആര്‍ഐ ഡോക്ടറാണ് രാജി.
ഡാഡി ഗിരിജ 62 വയസ്സുള്ള ഒരു അപകടകാരിയായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കുവേണ്ടി നല്ല രീതിയിലുള്ള മാറ്റം ഡാഡി ഗിരിജ വരുത്തുന്നെണ്ടാന്നാണ് അറിഞ്ഞത്.
സുനില്‍ സുധാകരിന്റെതാണ് കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലും ചില വിദേശരാജ്യങ്ങളിലുമായാണ് ചിത്രീകരണം.