നിത്യമേനോന്‍ വികെ പ്രകാശ് ചിത്രം പ്രാണ പ്രേക്ഷകരെയെല്ലാം ആകാംക്ഷയുടെ കൊടുമുടിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനും പ്രാണയെ പറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു. വികെപി സിനിമയ്ക്ക് എല്ലാ വിധ ആശംസകളും കൂടെ നിത്യയ്ക്കും ആശംസ നേര്‍ന്നിട്ടുണ്ട് താരം.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിത്യ ഒരിക്കല്‍ കൂടി വികെപിയ്‌ക്കൊപ്പം ചേരുന്നു എന്ന തരത്തിലാണ്. നിത്യമേനോന്‍ പത്മപ്രിയ, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ വികെപിയുടെ അടുത്ത ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍. ആനന്ദമാര്‍ഗ്ഗം എന്നാണ് ചിത്രത്തിന്റെ പേര്.
ഗോദ സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗസ്റ്റ് 10ന് ചിത്രീകരണം തുടങ്ങും. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.