ജയസൂര്യ വ്യത്യസ്ത വേഷങ്ങളില്‍ എല്ലായ്‌പ്പോഴും ഫാന്‍സിനെ രസിപ്പിച്ചിട്ടുണ്ട്.രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ ഇറങ്ങിയ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ ഞാന്‍ മേരിക്കുട്ടിയും പ്രേക്ഷകരെ രസിപ്പിക്കും.
സിനിമയില്‍ ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആയാണ് എത്തുന്നത്. ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലെ പോലെയല്ല. മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതമാണ് സിനിമ. പുരുഷന്റെ ശരീരവുമായി ജീവിക്കുന്ന സ്ത്രീയാണ് മേരിക്കുട്ടി.
ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജയസൂര്യ എങ്ങനെയാണ് ചിത്രത്തിലെത്തുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.