അടുത്തയാഴ്ച റിലീസ് ചെയ്യുന്ന സിനിമകളില്‍ ഞാന്‍ മേരിക്കുട്ടി യു സര്‍ട്ടിഫിക്കറ്റ് നേടി.
സിനിമയുടെ അണിയറക്കാരും നടന്മാരും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വിവരം പ്രേക്ഷകരെ അറിയിച്ചു. ഞാന്‍ മേരിക്കുട്ടി ജയസൂര്യ അവതരിപ്പിക്കുന്ന ഒരു ട്രാന്‍സെക്ഷ്വല്‍ വ്യക്തിയുടെ കഥയാണ്. സിനിമയിലെ വിവിധ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. അതില്‍ ഏറ്റവും പുതിയത് ഇന്നസെന്റ് അവതരിപ്പിക്കുന്ന ഡോ.വര്‍ഗ്ഗീസ് എന്ന കഥാപാത്രമാണ്.
സിനിമയിലെ രണ്ട് ഗാനങ്ങളും അടുത്തിടെ റിലീസ് ചെയ്തിരുന്നു. സിനിമയില്‍ ജയസൂര്യയുടെ മകന്‍ ആദിത്യ ആണ് മേരിക്കുട്ടിയുടെ ബാല്യകാലം അവതിരിപ്പിക്കുന്നത്.
ഞാന്‍ മേരിക്കുട്ടി സംവിധാനം ചെയ്യുന്നത് രഞ്ജിത് ശങ്കര്‍ ആണ്. ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജു വര്‍ഗ്ഗീസ്, ജുവല്‍ മേരി, ജോജു ജോര്‍ജ്ജ്, കലാശാല ബാബു എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.