മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താടിക്കാരനായ മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍. പാര്‍വ്വതി നായര്‍, നദിയാ മൊയ്തു എന്നിവരും പോസ്റ്ററിലുണ്ട്.
അജോയ് വര്‍മ്മയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലും നദിയയും ദമ്പതികളാണ്. സിനിമ മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.
#Neerali official poster pic.twitter.com/i6keViQXxR
— Mohanlal (@Mohanlal) May 15, 2018
മെയ് ആദ്യവാരത്തില്‍ സിനിമയുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്തിരുന്നു. ടീസറില്‍ നദിയയും മോഹന്‍ലാലും തങ്ങളുടെ ആദ്യചിത്രത്തിലെ പോപ്പുലര്‍ ഗാനം ആലപിക്കുന്നതും തുടര്‍ന്ന് ഒരു അപകടരംഗവുമായിരുന്നു ഉണ്ടായിരുന്നത്.
സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് സജു തോമസ് ആണ് . സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റില്‍ സോംഗ് റെക്കോര്‍ഡ് ചെയ്യാന്‍ പോളണ്ട് പ്രശസ്ത സ്റ്റുഡിയോയിലേക്ക് പോയതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.