അഞ്ജലി മേനോന്‍ ചിത്രം കൂടെ പ്രഖ്യാപിച്ചപ്പോള്‍ മുതലേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാ്ജ്, നസ്രിയ, പാര്‍വ്വതി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം.നസ്രിയയുടെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം.താരത്തിന്റെ ഓണ്‍സ്‌ക്രീന്‍ അപ്പിയറന്‍സിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
ചിത്രത്തിലെ ആരോരോ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഗാനരംഗത്ത് നസ്രിയയാണ് വരുന്നത്. പാട്ടിന്റെ പുതുമയും ഗാനചിത്രീകരണത്തിന്റെ ശൈലിയുമെല്ലാം ഇപ്പോള്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
രഘു ദീക്ഷിത് ആണ് പാട്ട് ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ആനി ആമി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.