കൂടെ മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം

NewsDesk
കൂടെ മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം

മലയാളം വീഡിയോകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി, മലയാളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോം കൂടെ പുറത്തിറക്കി മോജോ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം ആയ ഐസ്ട്രീ.കോം അവതരിപ്പിച്ചതും ഇവരാണ്.


മലയാളത്തിലെ മുൻനിര കണ്ടൻറ് ക്രിയേറ്റർമാരിൽ നിന്നും ഇൻഫ്ലുവൻസർമാരിൽ നിന്നുമുള്ള ഉള്ളടക്കങ്ങൾ ഇതിലുണ്ടാകുമെന്നാണ് മോജോ സിഇഓയും സ്ഥാപകനുമായ രാധാകൃഷ്ണൻ രാമചന്ദ്രൻ അറിയിച്ചിരിക്കുന്നത്.
പ്രധാനമായും മലയാളത്തിലെ യൂട്യൂബ് ക്രിയേറ്റർമാരിൽ നിന്നുമുള്ള കണ്ടൻറുകളായിരിക്കുമുണ്ടാവുക. യാത്ര, ഭക്ഷണം, സംഗീതം,ഷോർട്ട് ഫിലിമുകൾ, പൊൻമുട്ട, അലമ്പൻസ് തുടങ്ങിയ പരിപാടികൾ. തമാശപരിപാടികൾ പോഡ്കാസ്റ്റുകൾ, വാർത്തചാനൽ സ്ട്രീമിംഗ് എന്നിവയും ആപ്പിൽ ലഭിക്കും.


കിടു എന്നപേരിലുള്ള ടിക്ടോക്ക് പോലുള്ള ഹ്രസ്വവീഡിയോ ഉണ്ടാക്കാനാകുന്ന സൗകര്യവും ഇതിലുണ്ടാകും. 


മുതിർന്ന എഴുത്തുകാർ, തിരക്കഥാക്കൃത്തുക്കൾ എന്നിവരടങ്ങുന്ന സമിതി കൂടെയിലേക്കുള്ള ഉള്ളടക്കങ്ങളും നിർമ്മാതാക്കളേയും തിരഞ്ഞെടുക്കും. 

koode malayalam's first ott platform

RECOMMENDED FOR YOU: