മോഹന്‍ലാല്‍-നദിയ മൊയ്തു ചിത്രം നീരാളിയുടെ ഭാഗമായി കോളിവുഡില്‍ നിന്നും നാസര്‍ എത്തുന്നുണ്ട്. ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് നാസര്‍ അവതരിപ്പിക്കുന്നത്.
കഥാപാത്രത്തിന്റെ പോസ്‌ററര്‍ റിലീസ് ചെയ്തതില്‍ നിന്നും മനസ്സിലാകുന്നത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്നാണ്. ഒരു പാടു വേഷങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുള്ള താരം അവസാനം എത്തിയത് സുരാജ് വെഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ ഒന്നിച്ച ആഭാസം എന്ന ചിത്രത്തിലായിരുന്നു.
മുമ്പ് നാസര്‍ മലയാളത്തില്‍ ഒരു ചിത്രം ഒരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും താന്‍ കേരളത്തെ ഒരുപാടു ഇഷ്ടപ്പെടുന്നുവെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാളസിനിമയില്‍ താരങ്ങള്‍ വെറും നടന്മാരാണ് അവര്‍ താരങ്ങളായല്ല തങ്ങളെ കാണുന്നത്. ഫഹദ് ഫാസില്‍,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ യുവതലമുറ പോലും. അതുകൊണ്ട് തന്നെ ഒരു സംവിധായകനെ അവരെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്. തമിഴിലും തെലുഗിലുമൊന്നും ഇതല്ല അവസ്ഥ.
നീരാളി ജൂലായ് 12ന് തിയേറ്ററിലെത്തും. സ്്റ്റീഫന്‍ ദേവസിയുടേതാണ് സംഗീതം. പാര്‍വ്വതി നായര്‍, സുരാജ് വെഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍ എന്നിവര്‍ ചിത്രത്തില്‍ ഉണ്ട്. അജോയ് വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.