ഒടിയന് സിനിമയുടെ അടുത്ത ഷെഡ്യൂളില്‍ മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലാണെത്തുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. അടുത്ത ഷെഡ്യൂളില്‍ ലാലിനൊപ്പം ചേരാന്‍ നരേന് സെറ്റിലെത്തി. പൃഥ്വിരാജിനൊപ്പം ആദം ജോണിലായിരുന്നു താരം അവസാനം അഭിനയിച്ചത്.
സിനിമയുടെ ഭാഗമാകുന്ന കാര്യം നരേന് പറഞ്ഞിരുന്നു. ഡിസംബറില്‍ ടീമിനൊപ്പം ചേരുമെന്നും മോഹന്‍ലാല്‍, പ്രകാശ് രാജ്,മഞ്ജുവാര്യര്‍ എന്നിവര്‍ക്കൊപ്പം സ്ക്രീനില്‍ എത്തും. സിനിമയില്‍ ഇന്ററസ്റ്റിംഗും പ്രധാനവുമായ ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും നരേന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ആരാധകരെപ്പോലെ തന്നെ മോഹന്‍ലാലിന്റെ മെലിഞ്ഞ കഥാപാത്രത്തെ കാണാന്‍ താരവും എക്സൈറ്റ്മെന്റിലാണ്. ലാലേട്ടന് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ എത്തുന്നത്. മാണിക്യന്റെ യൗവനകാലത്തെ ഗെറ്റപ്പാണ് അടുത്ത ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നത്.ഗ്രാന്റ്മാസ്റ്ററിനു ശേഷം നരേന് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഒടിയന്.
ഇതുകൂടാതെ നരേന് രണ്ടു പ്രൊജക്ടുകളുടെ ഭാഗമാകുന്നുണ്ട്. മലയാളത്തില്‍ നായകനായി ഒരു സിനിമയും തമിഴില്‍ ഒരു സിനിമയും. ക്രൈം ത്രില്ലര്‍ ആണ് തമിഴില്‍. ഒരു പാടു കോമഡിയും ഉണ്ട്.