വര്‍ഷങ്ങള്‍ക്കു ശേഷം നദിയമൊയ്തു മലയാളത്തിലേക്ക് തിരികെ എത്തുന്നു. നദിയ തിരികെ എത്തുന്നത് മോഹന്‍ലാലിനൊപ്പമാണെന്ന സന്തോഷവുമുണ്ട്. മോഹന്‍ലാലും നദിയ മൊയ്തുവും അജോയ് വര്‍മ്മ മലയാളത്തില്‍ ഒരുക്കുന്ന നീരാളി എന്ന ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു. മഹാരാഷ്ട്രയിലാണ് ചിത്രീകരണം. ഇരുവരും ഏകദേശം 3 ദശകങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.
നീരാളി, ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിലാണ് നദിയ എത്തുന്നത്.സുരാജ് വെഞാറമൂട്, പാര്‍വ്വതി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. സന്തോഷ് തുണ്ടിയില്‍ ആണ് സിനിമാറ്റോഗ്രാഫര്‍.
മോഹന്‍ലാലിന്റെ ഭാര്യാവേഷത്തിലേക്ക് മീര ജാസ്മിന്‍ അല്ലെങ്കില്‍ മീന എത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. നോക്കെത്താദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലാണ് ലാലേട്ടനും നദിയാ മൊയ്തുവും ആദ്യമായി ഒന്നിച്ചത്. ഇരുവരേയും വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ കാണാമെന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.