വിക്രത്തിന്റെ മെഗാ ബഡ്ജറ്റ് ചിത്രം മഹാവീര്‍ കര്‍ണ്ണ, മുമ്പ് പൃഥ്വിരാജിനൊപ്പം പ്രഖ്യാപിച്ച സിനിമയായിരുന്നു, ഈ വര്‍ഷം നവംബറില്‍ ചിത്രീകരണം തുടങ്ങുകയാണ്. ഹിന്ദിയിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ ഇ്‌പ്പോള്‍ അറിയിച്ചിരിക്കുന്നത് ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളേയും അണിയറക്കാരേയും നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്.
മലയാളം എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ചാര്‍ളി, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്. സിനിമയിലെ സംവിധായകനെ ഒഴിച്ചുള്ള മലയാളി സാന്നിധ്യം.
വിക്രത്തിന്റെ പരിശീലനത്തെ പറ്റി സംവിധായകന്‍ പറഞ്ഞത്, അദ്ദേഹം ഇപ്പോള്‍ സാമി സ്‌ക്വയറിന്റെ പ്രൊമോഷന്‍ തിരക്കിലാണ്, അതിനുശേഷം മാത്രമേ മഹാവീര്‍ കര്‍ണ്ണ ടീമുമായി ചേരുകയുള്ളൂ എന്നാണ്.