ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലാലേട്ടന്റെ പുലിമുരുകന്‍ മുന്നേറുകയാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 1500 കോടി ക്ലബില്‍ കയറിയ സിനിമ എന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി. തിയേറ്ററുകളില്‍ ഇപ്പോഴും തരംഗമായി പുലിമുരുകന്‍ ഓടിക്കൊണ്ടിരിക്കുന്നു.
തെലുങ്കിലേക്ക് ഡബ് ചെയ്ത 'മന്യന്‍ പുലി' ടോളിവുഡിലും മുന്നേറിക്കൊണ്ടിരിക്കുന്നു. മോഹന്‍ ലാലിന്റെ ജനതാഗാരേജ് വന്‍വിജയമായത് തെലുങ്കിലും മോഹന്‍ലാലിന്റെ പോപുലാറിറ്റി വര്‍ധിപ്പിച്ചിരുന്നു.
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഈ വര്‍ഷം വന്‍വിജയമായി തീര്‍ന്ന സിനിമകളില്‍ മൂന്നാം സ്ഥാനത്താണ് പുലിമുരുകന്‍. രജനീകാന്തിന്റെ കബാലിയും വിജയ് യുടെ തെരി യുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
മോഹന്‍ലാലിന്റെ ഈ വര്‍ഷം റിലീസ് ചെയ്ത വിസ്മയവും ഒപ്പം സിനിമയും വിജയമായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററിലെത്താനിരിക്കുന്നു.
വലിയ ഓളത്തോടെയാണ് സിനിമ തിയേറ്ററിലെത്തിയത്. അന്നുമുതല്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് സിനിമ മുന്നേറുകൊണ്ടിരിക്കുന്നത്. 25കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം തന്നെ മോഹന്‍ലാലിന്റെ കിടിലന്‍ അഭിനയചാതുര്യം നിറഞ്ഞതായിരുന്നു.
ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാളസിനിമകളില്‍ ആദ്യത്തെ മൂന്നെണ്ണവും മോഹന്‍ലാലിന്റെതാണെന്ന പ്രത്യേകതയും ഉണ്ട് ഇപ്പോള്‍.
ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയതും പുലിമുരുകന്‍ തന്നെ. ആദ്യ ദിവസം തന്നെ 4.05 കോടി.