മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ടീസര്‍

NewsDesk
മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ടീസര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ മോഹന്‍ലാല്‍ പൃഥ്വി ചിത്രം ലൂസിഫര്‍ ടീസര്‍ 13നു തന്നെ എത്തി. മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. ആരാധകരെ ആവേശത്തിലാക്കുന്ന എല്ലേചേരുവകളും നിറഞ്ഞതാണ് ടീസര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനരംഗത്തേക്ക് കടക്കുകയാണ് ലൂസിഫറിലൂടെ, അതും മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ സംവിധാനം ചെയ്തുകൊണ്ട്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്.


മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് എത്തുന്നത്. സിനിമയിലെ തന്റെ ഭാഗങ്ങള്‍ അടുത്തിടെ താരം പൂര്‍ത്തിയാക്കി. അവസാന ഷെഡ്യൂള്‍ റഷ്യയിലാണ് ചിത്രീകരിക്കുന്നത്. കേരളത്തില്‍ ഇടുക്കി, എറണാകുളം, തിരുവനന്തപുരം, തുടങ്ങിയിടങ്ങളിലും മുംബൈ, ബംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമൊക്കെയുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി.


ലൂസിഫറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മോഹന്‍ലാലിന്റെ തന്നെ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 2019ന് ചിത്രം തിയേറ്ററിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Mammootty released teaser of Mohanlal Prithviraj movie Lucifer

RECOMMENDED FOR YOU: