ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വില്ലന്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. അണിയറക്കാര്‍ സിനിമ ഒരേ സമയം മൂന്നുഭാഷകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ വിശാല്‍, ഹന്‍സിക മോട്ടവാണി, മഞ്ജുവാര്യര്‍, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങി ഒട്ടധികം താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ഒരേ സമയം ഇറക്കാനാണ് ആലോചിക്കുന്നത്. മോഹന്‍ലാല്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസുകാരനായാണ് ചിത്രത്തിലെത്തുന്നത്.
കൊലപാതകവും അതിന്റെ രഹസ്യം ചുരുളഴിക്കുന്നതുമൊക്കെയാണ് സിനിമയില്‍. പുലിമുരുകനില്‍ സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ് വില്ലനിലും സംഘട്ടനമൊരുക്കിയിരിക്കുന്നത്. വില്ലന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് വമ്പന്‍ വരവേല്പാണ് ലഭിച്ചത്.
തമിഴ് നടന്‍ വിശാല്‍ ആണ് ചിത്രത്തില്‍ പ്രതിനായകനാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.