ഒടിയന്‍ സിനിമയുടെ ചിത്രീകരണത്തിനുമുമ്പായി മോഹന്‍ലാല്‍ അവധിയാഘോഷത്തിനായി ഭൂട്ടാനിലേക്ക് പോയിരിക്കുകയാണ്. കുടുംബത്തോടൊപ്പമാണ് ലാലിന്റെ അവധി. വാരണസിയില്‍ ഒടിയന്‍ ചിത്രീകരണം തുടങ്ങും മുമ്പായി ഒരാഴ്ചത്തെ ഇടവേളയ്ക്കാണ് ഭൂട്ടാനിലേക്ക് താരം തിരിച്ചിരിക്കുന്നത്.
ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ സംവിധാനം ചെയ്ത സിനിമ വെളിപാടിന്റെ പുസ്തകം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കുന്ന വില്ലന്‍ എന്ന ചിത്രവും ലാലിന്റേതായി പുറത്തിറങ്ങാനുണ്ട്. സെപ്റ്റംബര്‍ 1ന് വെഴിപാടിന്റെ പുസ്തകവും ഡിസംബര്‍ 18ന് വില്ലനും തിയ്യേറ്ററിലെത്തുമെന്നാണ് അറിയുന്നത്.
ഇതു വരെ തുടര്‍ച്ചയായുള്ള ചിത്രീകരണത്തില്‍ നിന്നും താരം ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്.
ഒടിയനുവേണ്ടി താരം 15കിലോ ഭാരം കുറച്ചിട്ടുണ്ട്. വിവിധ ഗെറ്റപ്പുകളില്‍ ഒടിയനില്‍ ലാല്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 35നും 65നും ഇടയിലുള്ള വിവിധ പ്രായത്തിലൂടെ താരത്തിന്റെ കഥാപാത്രം സിനിമയില്‍ എത്തുന്നു.
ഒടിവിദ്യ കൈകാര്യം ചെയ്യുന്ന ആളാണ് ചിത്രത്തിലെ കഥാപാത്രം. പുലിമുരുകന്‍ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ഈ ചിത്രത്തിലും ആക്ഷന്‍ ഒരുക്കുന്നു. അദ്ദേഹം കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്, പുലിമുരുകനില്‍ മനുഷ്യനും വന്യമൃഗവും തമ്മിലുള്ള സംഘട്ടനമായിരുന്നുവെങ്കില്‍ ഈ ചിത്രത്തില്‍ ലാല്‍ പല വേഷത്തിലും എത്തുന്നു. പല മൃഗങ്ങളുമായി മാറുന്നുണ്ടെന്നാണ്.
വിഎ ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജുവാര്യര്‍ നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സത്യരാജും പ്രകാശ് രാജും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
എം ജയചന്ദ്രന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഒടിയന്‍ ചിത്രീകരണം തുടങ്ങുന്നത് വാരാണസിയിലാണ്. പാലക്കാട്, ഉടുമലൈപേട്ട്, പൊള്ളാച്ചി, ഹൈദരാബാദ് തുടങ്ങി വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.