മോഹന്‍ലാലിന്റെ പുലിമുരുകന്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. തെലുങ്കിലേക്കും മന്യം പുലി എന്ന പേരില്‍ പുലിമുരുകന്‍ റീമേക്ക് ചെയ്തിരുന്നു. തെലുങ്കിലും ഇത് സൂപ്പര്‍ഹിറ്റ് ആയി ഓടി കൊണ്ടിരിക്കുന്നു.
സിനിമയിലെ ആക്ഷന്‍ സീനുകള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നവയായിരുന്നു.ഡ്യൂപ്പിനെ വച്ചാണോ ലാലേട്ടന്‍ ഇതെല്ലാം സാധിച്ചത് എന്ന് ചിലര്‍ക്കെല്ലാം സംശയങ്ങളും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ട്രോളുകളും നിറഞ്ഞിരുന്നു. എന്നാല്‍ എല്ലാവര്‍ക്കുമുള്ള മറുപടിയായി ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ചടങ്ങില്‍ വച്ച് മോഹന്‍ലാല്‍ ലൈവായി സ്റ്റേജില്‍ സ്റ്റണ്ട് സീനുകള്‍ റീക്രിയേറ്റ് ചെയ്യുകയുണ്ടായി.