മണിരത്‌നം ഒരുക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രം, അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, അതിഥി റാവു ഹൈദാരി, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങള്‍ എല്ലാം ചിത്രത്തിലുണ്ട്. അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് സിനിമയുടെ പേര് അനൗണ്‍സ് ചെയ്തു. ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ താരം മറ്റു പ്രൊജക്ടുകളുടെ തിരക്കിലായതിനാല്‍ സിനിമയിലില്ല എന്ന അടുത്തിടെ അറിയിച്ചു.
ഫെബ്രുവരി 12ന് ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, അരുണ്‍ വിജയ് എന്നിവര്‍ ജയസുധ-പ്രകാശ് രാജ് എന്നിവര്‍ ചെയ്യുന്ന ദമ്പതികളുടെ മക്കളായാണ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുഗിലിറങ്ങുന്ന ചിത്രത്തിന് നവാബ് എന്നാണ് പേരിട്ടിരിക്കുന്നത്.
മദ്രാസ് ടാക്കീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നു. സന്തോഷ് ശിവന്‍ ക്യാമറയും. ഇതോടെ ആറാമത്തെ തവണയാണ് സന്തോഷ് ശിവന്‍ മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്. പതിവ് മണിരത്‌നം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും സിനിമ എന്നും ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രമെന്നുമാണ് സിനിമയുമായി അടുത്തവൃത്തങ്ങളില്‍ നിന്നും അറിയുന്നത്.
മണിരത്‌നത്തിന്റെ അവസാന ചിത്രം കാട്രുവെളിയിടെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.ആയതിനാല്‍ പുതിയ ചിത്രം വളരം പ്രതീക്ഷയോടെയാണ് മണിരത്‌നം ഒരുക്കുന്നത്.