മണിരത്‌നം ചെക്ക ചിവന്ത വാനം പ്രധാനതാരങ്ങളെ വച്ച് പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ദളപതി പോലെ ഒരു ക്ലാസിക് ചിത്രമാണ് പ്രതീക്ഷിച്ചത്.
ട്രയിലര്‍ ആരംഭിക്കുന്നത് പ്രകാശ് രാജ് ചെയ്യുന്ന മാഫിയ കിംഗ്പിന്‍, സേനാപതി എന്ന കഥാപാത്രം മറ്റൊരു ബിസിനസ്മാനെ സമീപിക്കുന്നതോടെയാണ്. അദ്ദേഹം സേനാപതി ഇല്ലാതായാല്‍ ബിസിനസ്സിന് എന്ത് സംഭവിക്കുമെന്ന് ചോദിക്കുമ്പോഴാണ് സേനാപതി എത്തുന്നത്.സേനാപതിക്ക് ശേഷം അദ്ദേഹത്തിന്റെ ഏത് മകനാകും ഈ രംഗത്തേക്കെത്തുക? അരവിന്ദ് സ്വാമിയുടെ വരദന്‍ കുടുംബബിസിനസ്സ് നടത്തുകയാണ്. അവരും ചിന്തിക്കുന്നത് മറ്റുമക്കളെല്ലാം വിദ്യാഭ്യാസമുള്ളവരാണ്, അവര്‍ ഇത്തരമൊരു ബിസിനസ്സ് ഇഷ്ടപ്പെടുമോ എന്നാണ്.
സിനിമ മൂന്ന് സഹോദരങ്ങളെ പറ്റിയാണ്, ആരാകും ഒന്നാമനാവുക. വിജയ് സേതുപതി കഥാപാത്രം റസൂല്‍, ലിലൂടെ മണിരത്‌നം ചിത്രത്തിന് ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നു. സഹോദരങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കെതിരെ ഒരു ശക്തി വന്നാല്‍ എല്ലാവരും യോജിക്കും.
റസൂല്‍ ഒരു പോലീസുകാരനാണ്, വരദന്റെ കൂട്ടുകാരന്‍. അതിഥി റാവൂ ഹൈദാരി ആണ് മറ്റൊരു ട്വിസ്റ്റ്. അവരുടെ കഥാപാത്രം ഒരു റിപ്പോര്‍ട്ടറാണ്. സേനാപതി ആരാണ് യഥാര്‍ത്ഥത്തില്‍ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
മദ്രാസ് ടാക്കീസും ലികാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാന്റേതാണ്. സെപ്തംബര്‍ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജയസുധ, അരവിന്ദ് സ്വാമി, ജ്യോതിക, അരുണ്‍ വിജയ്, ഐശ്വര്യ രാജേഷ്, ചിലമ്പരശന്‍, ഡയാന എന്നിവരും ചിത്രത്തിലുണ്ട്.