അമല്‍ നീരദ് ഒരുക്കിയ മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ആക്ഷന്‍ ഹിറ്റ് ബിഗ് ബി യുടെ രണ്ടാം ഭാഗമെത്തുന്നു. ഈ വിവരം തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടുകൊണ്ട് പ്രഖ്യാപിച്ചു.
He's coming back !!! #Bilal #BigB #part2 @mammukka #amalneerad ! Yassssssssss !!! #fanboy
ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുന്നു.
2007ലാണ് ബിഗ് ബി റിലീസ് ചെയ്തത്. ഹോളിവുഡ് ക്രൈം ത്രില്ലര്‍ ഫോര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ അണ്‍ഒഫീഷ്യല്‍ റീമേക്ക് ആയിരുന്നു ചിത്രം. ഹോളിവുഡില്‍ മാര്‍ക്ക് വാല്‍ബര്‍ഗ്, ടൈറീസ് ഗിബ്‌സണ്‍, ആന്‍ഡ്രി ബെഞ്ചമിന്‍, ഗാരറ്റ് ഹെഡ്‌ലണ്ട് എന്നിവരായിരുന്നു നാല് സഹോദരങ്ങള്‍. പോസ്റ്റര്‍ അനുസരിച്ച് 2018ല്‍ ചിത്രം തുടങ്ങുമെന്നാണറിയുന്നത്.