നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാവുന്നു. തിരുവന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ അര്‍പ്പിതയാണ് വധു. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹം. ഏപ്രില്‍ പത്തിന് എറണാകുളത്ത് വച്ച് സിനിമാസുഹൃത്തുക്കള്‍ക്കും മറ്റുമായി വിവാഹസത്കാരവും ഒരുക്കിയിട്ടുണ്ട്.
ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറിയത്. തുടര്‍ന്ന് കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് ധ്യാനും ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍. ഈ വര്‍ഷം തന്നെ ധ്യാന്‍ ഒരുക്കുന്ന സിനിമ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.