മലയാളനടന്‍ ഗീഥ സലാം 73ാമത്തെ വയസ്സില്‍ അന്തരിച്ചു. ഗ്രാമഫോണ്‍, കൊച്ചിരാജാവ്, ജലോത്സവം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അബ്ദുള്‍ സലാം എന്നാണ് യഥാര്‍ത്ഥ പേര്.
നാടകരംഗത്തു നിന്നും ചലച്ചിത്രലോകത്തേക്ക് എത്തിയ താരമായിരുന്നു. ഗവണ്‍മെന്റ് ജോലിക്കാരനായിരുന്ന ഇദ്ദേഹം നാടകത്തിനുവേണ്ടി ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. നിരവധി നാടകങ്ങളിലും 88ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജ്വാലയായ്, അമ്മത്തൊട്ടില്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലൂടെ 1987ലാണ് വെള്ളിത്തിരയിലേക്കെത്തിയത്.