മൂത്തമകന് വിനീതിനൊപ്പം ഈ വര്‍ഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ശ്രീനിവാസന് വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കുന്നുവെന്നാണ്. ഇതാദ്യമായാണ് താരം തന്റെ ഇളയ മകനൊപ്പം അഭിനയിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്. ഒരു ജവാന്റെ കഥയാണ് സിനിമ. കാര്‍ഗില്‍ യുദ്ധത്തിലെ ചില സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ആണ് സിനിമയില്‍.കുടുംബചിത്രമായാണ് സിനിമ ഒരുക്കുന്നത്. ശ്രീനിവാസന്, ധ്യാന്‍ എന്നിവര്‍ക്കൊപ്പം വിമാനം ഫെയിം ദുര്‍ഗ കൃഷ്ണനാണ് നായികാവേഷത്തിലെത്തുന്നത്.
കുട്ടിമാമ എന്ന പേര് യോദ്ധ എന്ന ചിത്രത്തിലെ ജഗതി കഥാപാത്രം എംഎസ് തൃപ്പൂണിത്തറയെ വിളിക്കുന്നതാണ് ഫാന്‍സ് ഓര്‍ക്കുക. എന്നാല്‍ സിനിമയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ശ്രീനിവാസന് ചെയ്യുന്ന കഥാപാത്രം ശേഖരന്കുട്ടി എന്ന ജവാനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും, ജവാനോട് അടുത്ത ബന്ധമുള്ളവരും കുട്ടിമാമ എന്നാണ് വിളിക്കുന്നത്.
മനാഫ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുന്നു. ശ്രീനിവാസനും മകനും മാത്രമല്ല, അച്ഛനും മകനുമായി സിനിമയിലുള്ളത്. വിഎംവിനുവിന്റെ മകന് വരുണ്‍ ആണ് ചിത്രത്തില്‍ ക്യാമറ ചെയ്യുന്നത്. സുരഭി ലക്ഷ്മി, പ്രേം കുമാര്‍, ഹരീഷ് കണാരന് എന്നിവരും ചിത്രത്തിലുണ്ട്. കൊല്ലങ്കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. അച്ചു രാജാമണി ആണ് മ്യൂസിക്.