സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ചിത്രീകരണ ഒരുക്കങ്ങളും അണിയറക്കാരേയും അഭിനേതാക്കളേയും തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. സംവിധായകന്‍ അടുത്തിടെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായ കാര്യം അറിയിച്ചിരുന്നു. അണിയറയില്‍ നിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത നാല് മരക്കാര്‍മാരില്‍ ആദ്യത്തെ ആളെ തീരുമാനിച്ചതാണ്.
മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത നടന്‍ മധു സാമൂതിരി രാജാവിന്റെ ആദ്യ നാവല്‍ പടയാളി കുട്ട്യാലി മരയ്ക്കാര്‍ ഒന്നാമനെ അവതരിപ്പിക്കും.
1505 മുതല്‍ 1601 കാലം വരെയുള്ള കഥയാണ് സിനിമ പറയുന്നത്. സിനിമ തുടങ്ങുന്നത് കുട്ട്യാലി മരയ്ക്കാരുടെ ഓര്‍മ്മകളിലൂടെയാണ്. അതുകൊണ്ട് തന്നെ പ്രധാന വേഷമാണിത്. നാഗാര്‍ജ്ജുന, പരേഷ് റാവല്‍ എന്നിവര്‍ സിനിമയിലുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സംവിധായകന്‍ പറയുന്നത് അവരെ പരിഗണിച്ചിരുന്നുവെങ്കിലും ഇരുവരും ഇതുവരെയും സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല, അതുകൊണ്ട് തന്നെ അന്തിമ തീരുമാനവുമായിട്ടില്ല.
തമിഴ്‌നാട്ടിലെ രാമേശ്വരം, കര്‍ണ്ണാടകയിലെ ബദാമി, ഹൈദരാബാദ്, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം. നവംബര്‍ 1ന് ചിത്രീകരണം തുടങ്ങും.