രജനികാന്തിന്റെ കാല നായിക സാക്ഷി അഗര്‍വാള്‍ ബിജുമേനോന് ചിത്രമായ ഒരായിരം കിനാക്കളിലൂടെ മോളിവുഡിലേക്കെത്തുന്നു. സാക്ഷി പാ രഞ്ജിത്തിന്റെ സിനിമയിലും പ്രധാന വേഷം ചെയ്തിരുന്നു.
മലയാളത്തില്‍ പ്രമോദ് മോഹന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം സാക്ഷി നായിക ആകുന്ന കാര്യം സ്ഥിരീകരിച്ചു.
സാക്ഷി ടൈംസ് ഓഫ് ഇന്ത്യയോട്, മോളിവുഡിന്റെ ഭാഗമാകുന്നതില്‍ വളരെ എക്സൈറ്റഡ് ആണ് താനെന്ന് പറയുകയുണ്ടായി. മോളിവുഡിലെ സിനിമകളുടെ ക്വാളിറ്റിയെ പറ്റിയും സിനിമ എടുക്കുന്ന രീതിയെ പറ്റിയുമെല്ലാം താന്‍ ഒരുപാടു കേട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. മലയാളം സിനിമയ്ക്ക് അതിന്റേതായ ഒരു ശൈലിയുണ്ടെന്നും അത് എങ്ങനെ എടുക്കണമെന്ന് ഫിലിം മേക്കേഴ്സിന് കൃത്യമായ ധാരണയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജുമേനോന് കഥാപാത്രത്തിന്റെ ഭാര്യ പ്രീതിയായാണ് താരം അഭിനയിക്കുന്നത്. തിരക്കഥ ഇഷ്ടമായെന്നും ഇത് വരെ താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു. തന്റെ കഥാപാത്രം പ്രീതി, സ്നേഹമയിയും കെയറിംഗും പ്രൊട്ടക്ടീവുമായിട്ടുള്ള ഭാര്യയാണ്.യുകെ യില്‍ സെറ്റില്‍ ചെയ്തിരുന്ന ദമ്പതികള്‍ അവസാനം കേരളത്തിലേക്ക് തിരികെയെത്തുകയാണ്. ഭര്‍ത്താവിന്റെ കൂടെ നിന്നുകൊണ്ട് അവര്‍ കുടുംബത്തെ സംരക്ഷിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു. ഇത് നല്ല ഒരു കുടുംബചിത്രമായിരിക്കുമെന്നും അവര്‍.
എന്‍ജിനിയറിംഗ് ബിരുദദാരിയും എംബിഎ ഗോള്‍ഡ് മെഡല്‍ ജേതാവുമായിരുന്ന നടി മോഡല്‍ രംഗത്ത് പ്രശസ്തയായ ശേഷമാണ് സിനിമയിലേക്ക് വന്നത്.
കന്നഡയില്‍ തുടങ്ങിയ താരം പിന്നീട് തമിഴിലേക്കെത്തുകയായിരുന്നു. അവര്‍ തന്നെ തന്റെ കരിയറിലെ ബിഗ് ബ്രെയ്ക്ക് ആയത് കാലയാണെന്ന് പറയുന്നു. രജനികാന്തിനൊപ്പമുള്ള അഭിനയം വളരെ വലിയ ഒരു അനുഭവമായിരുന്നു. ഒരുപാടു പ്രയാസമുള്ള ഒഡീഷ്യനു ശേഷമാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൂപ്പര്‍സ്റ്റാറിന്റെ അഭിനയത്തെ പറ്റി കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു.